കോള: പാര്‍ലമെന്ററി സമിതി രൂപീകരിച്ചു
ദില്ലി: കൊക്ക കോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങളില്‍ അമിതമായ തോതില്‍ കീടനാശിനിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ 15 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.
സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കുന്നതു സംബന്ധിച്ച് ആരോഗ്യ-പാര്‍ലമെന്ററികാര്യമന്ത്രി സുഷമ സ്വരാജ് അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.
സമിതിയിലെ 15 അംഗങ്ങളില്‍ 10 പേര്‍ ലോക്സഭയില്‍ നിന്നും അഞ്ച് പേര്‍ രാജ്യസഭയില്‍ നിന്നുമാണ്. രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളെ നിര്‍ദേശിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ ഭൈരോണ്‍സിംഗ് ഷെഖാവത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശരത് പവാര്‍ (എന്‍ സി പി), കെ. യെരനായിഡു (തെലുങ്കുദേശം), സുധ യാദവ്, അനന്ത്കുമാര്‍ (ബി ജെ പി), രമേശ് ചെന്നിത്തല, അവ്തര്‍സിംഗ് ബദാന (കോണ്‍ഗ്രസ്), ഇ. അഹമ്മദ് (മുസ്ലിം ലീഗ്), രഞ്ജിത് പാഞ്ച (തൃണമൂല്‍), അഖിലേഷ് യാദവ് (സമാജ്വാദി), അനില്‍ബസു (സിപിഎം) എന്നിവരാണ് ലോക്സഭയില്‍ നിന്നുള്ള അംഗങ്ങള്‍.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സുഷമ സ്വരാജ് അറിയിച്ചു.












Click it and Unblock the Notifications