കരിഷ്മയുടെ വിവാഹം സപ്തംബര്‍ 29ന്
മുംബൈ: ബോളിവുഡ് നടി കരിഷ്മാ കപൂറിന്റെ വിവാഹം സപ്തംബര്‍ 29ന് നടക്കും. കരിഷ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കരിഷ്മയുടെ വിവാഹ വാര്‍ത്ത അഛന്‍ രണ്‍ധീര്‍ കപൂര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി അറിയിച്ചിരുന്നില്ല.
വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് തുടരുമെന്ന് കരിഷ്മ പറഞ്ഞു. പ്രതിശ്രുതവരന്‍ സഞ്ജയ് കപൂറിന് താന്‍ അഭിനയരംഗത്ത് തുടരുന്നതിനോട് എതിര്‍പ്പില്ല.
സഞ്ജയ് കപൂറുമായി ചെറുപ്പം തൊട്ടുള്ള പരിചയമുണ്ട്. എനിക്ക് അനുയോജ്യനായ പങ്കാളിയെയാണ് ഞാന്‍ കണ്ടെത്തിയിരിക്കുന്നത്.- കരിഷ്മ പറഞ്ഞു.
സഹാറ ടെലിവിഷനില്‍ ഓഗസ്റ് 25 വീണ്ടും സംപ്രേക്ഷണം തുടങ്ങാനിരിയ്ക്കുന്ന കരിഷ്മ: ദ മിറാക്കിള്‍ ഒഫ് ഡെസ്റിനി എന്ന സീരിയലുമായി മുന്നോട്ടുപോവുമെന്നും എല്ലാ വര്‍ഷവും ഏതാനും സിനിമകള്‍ ചെയ്യുമെന്നും കരിഷ്മ പറഞ്ഞു.












Click it and Unblock the Notifications