ഭവാനി നദിയുടെ ഉത്ഭവസ്ഥാനത്ത് തടയണ കെട്ടാന്‍ തമിഴ്നാട് ശ്രമം
അഗളി: ഭവാനിപ്പുഴയുടെ ഉത്ഭവസ്ഥാനത്ത് തടയണകെട്ടി വെള്ളം ചോര്‍ത്താന്‍ തമിഴ്നാട് വീണ്ടും ശ്രമം തുടങ്ങി.
അണകെട്ടല്‍ പണി തുടങ്ങുന്നതിന്റെ മുന്നോടിയായി ഭവാനിയുടെ ഉത്ഭവസ്ഥാനമായ കിങ്കിറുങ്ങിയില്‍ തമിഴ്നാട് ജലസേചനവകുപ്പുദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.40 വര്‍ഷം മുമ്പ് ഈ അണ കെട്ടാനായി തമിഴ്നാട് പണി തുടങ്ങിയിരുന്നു. പിന്നീട് അത് നിറുത്തി വയ്ക്കുകയാണ് ചെയ്തത്. കാമരാജ് തമിഴ്നാട് മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോഴായിരുന്നു ഇത്. ഇതാണ് വീണ്ടും തുടങ്ങാന്‍ ശ്രമിയ്ക്കുന്നത്.
കേരളത്തില്‍ സൈലന്റ്വാലിക്കു മുകളിലായുള്ള കിങ്കുറുങ്ങി കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ്. ഉത്ഭവസ്ഥാനത്തുനിന്ന് 100 മീറ്റര്‍ മാത്രമാണ് തമിഴ്നാട്ടിലൂടെ പുഴ ഒഴുകുന്നത്. ഭവാനിയെ ഉത്സഭവസ്ഥാനത്തു തടഞ്ഞാല്‍ കേരളത്തിലേക്കുള്ള 60 ശതമാനത്തിലേറെ ജലപ്രവാഹം തടസ്സപ്പെടുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.












Click it and Unblock the Notifications