സി. പി. എം - ബി. ജെ. പി സംഘട്ടനം: കൂത്തുപറമ്പില്‍ ഹര്‍ത്താല്‍
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പില്‍ സി പി എം പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഓഗസ്റ് 21 വ്യാഴാഴ്ച സംഘട്ടനം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളയാഴ്ച കൂത്തുപറമ്പില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ഹര്‍ത്താല്‍ ഉച്ചവരെ സമാധാന പരമാണ്. കടകള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. വാഹനങ്ങളും ഓടുന്നില്ല.
വാഴാഴ്ച നടന്ന അക്രമത്തില്‍ ചിറ്റാരിപ്പറമ്പില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി. പ്രവര്‍ത്തകനും വെട്ടേറ്റു. പ്രതികളെ തേടിയെത്തിയ പോലീസിന് നേരെ ബോംബെറിഞ്ഞ അക്രമികളെ തുരത്താന്‍ വട്ടോളിയില്‍ ആകാശത്തേക്ക് മൂന്നുറൗണ്ട് വെടിവെച്ചു.
സി.പി.എം. പ്രവര്‍ത്തകനും ചിറ്റാരിപ്പറമ്പ് പോസ്റ് ഓഫീസിലെ പോസ്റുമാനുമായ അക്കര വട്ടോളിയിലെ വല്യാറ്റ സുധാകരന് (39), സി.പി.എം. പ്രവര്ത്തകന് മാലൂര്‍ കുണ്ടേരിപ്പൊയിലിലെ വാഴാല് ഹൗസില്‍ എം.ടി.മനോജ് ബാബു (28), ബി.ജെ.പി. അനുഭാവി ചിറ്റാരിപ്പറമ്പിലെ മണിമന്ദിരത്തില്‍ സോമേഷ് (21) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ചിറ്റാരിപ്പറമ്പ് ടൗണില്‍ ബസ്സ് ഷെല്ട്ടറിനടുത്തുള്ള ഒരു കടയിലെത്തിയപ്പോഴാണ് സുധാകരനെ ഒരു സംഘം വെട്ടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തപാല്‍ വിതരണത്തിന് ശേഷമാണ് സുധാകരന് അവിടെ എത്തിയത്. ചിറ്റാരിപ്പറമ്പ് പരശൂര്‍ അമ്പലത്തിനടുത്തുവെച്ച് ഓട്ടോ ഡ്രൈവര്‍ എം.ടി.മനോജ്ബാബുവിന് വെട്ടേറ്റു.
ചിറ്റാരിപ്പറമ്പില്‍ നിന്നും ഓട്ടംപോയ മനോജ് ബാബുവിനെ ഒരുസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. മനോജിന് ചെവിക്കും കഴുത്തിനുമാണ് പരിക്ക്. ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് സി.പി.എമ്മുകാര്‍ പറഞ്ഞു.
രണ്ടുപേരെയും തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുധാകരന്റെ ഇരുകാലുകള്‍ക്കുമാണ് പരിക്ക്. മസിലുകള്‍ ചിതറിപ്പോയ ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്തി. 15 ഓളം ബി.ജെ.പി. പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് സി.പി.എം കാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ചിറ്റാരിപ്പറമ്പ് ടൗണില്‍ കടകള്‍ അടച്ചു. സ്കൂളുകള്‍ വിട്ടു. അല്പനേരത്തേക്ക് ബസ്സോട്ടവും നിലച്ചു.
വട്ടോളി ഭാഗത്ത് തിരച്ചില്‍ നടത്തിയ പോലീസിന് നേരെ തിരിഞ്ഞ അക്രമി സംഘത്തെ തുരത്താന്‍ എസ്.ഐ. കെ.എം.മനോമോഹനന്‍ റിവോള്‍വര്‍കൊണ്ട് രണ്ടുറൗണ്ടും റൈഫിള്‍ ഉപയോഗിച്ച് ഒരു റൗണ്ടും ആകാശത്തേക്ക് വെടിവെച്ചു.
വൈകീട്ട് 5 മണിയോടെയാണ് ബി.ജെ.പി. അനുഭാവിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് മണിമന്ദിരത്തില്‍ സോമേഷി(21)ന് നേരെ അക്രമം നടന്നത്. അക്രമി സംഘം വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് സോമേഷിനെ മുറിയില്‍ നിന്നും വലിച്ചിറക്കി അമ്മയുടെ മുന്നിലിട്ട് വെട്ടുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ ജനലുകളും തകര്‍ത്തു. തലയ്ക്കും പുറത്തും കൈക്കും വെട്ടേറ്റ സോമേഷിനെ പോലീസ് ആണ് ആസ്പത്രിയിലെത്തിച്ചത്. എട്ടോളം സി.പി.എം. പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ബി.ജെ.പി.ക്കാര് പറഞ്ഞു.
കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications