വീണ്ടും ബസില്‍ ബോംബ്
കോഴിക്കോട്: കോഴിക്കോട്ട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് ബോംബ് കണ്ടെടുത്തു. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് ബോംബ് കണ്ടത്. ജലാറ്റിന്‍ ഉപയോഗിച്ച് ഉണ്ടാക്കിയതായിരുന്നു ഇത്. ഏത് സമയവും പൊട്ടാന്‍ സാദ്ധ്യതയുള്ളതായിരുന്നു ഇത്.
ഓഗസ്റ് 21 വ്യാഴാഴ്ച രാത്രി തൃശൂരില്‍ നിന്നും കോഴിക്കോട്ടെത്തിയ ടൗണ്‍ ടു ടൗണ്‍ ബസിലെ സ്ത്രീകളുടെ സീറ്റിനടിയില്‍ പ്ലാസ്റിക് ജഗ്ഗിനുള്ളില്‍ ഒളിപ്പിച്ചാണ് ബോംബ് വച്ചിരുന്നത്. ഇത് കണ്ടെത്തിയ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ബോംബ് രാവിലെ ആണ് എ. ആര്‍ ക്യാമ്പിലേയ്ക്് മാറ്റിയത്. ഇത് പരിശോധിയ്ക്കാനായി വിദഗ്ദര്‍ എത്തിയിട്ടുണ്ട്.
കൊച്ചിയില്‍ കണ്ടെത്തിയ ബോംബുമായി സമാനതകള്‍ ഇല്ലാത്തതാണ് ഇത്. എങ്കിലും അന്വേഷണം കൊച്ചി ബോംബുമായി ബന്ധപ്പെട്ടും നടത്തുന്നുണ്ട്. ഓഗസ്റ് 14 നാണ് കൊച്ചിയില്‍ ഒരു സര്‍ക്കാര്‍ ബസിനുള്ളില്‍ ബോംബ് കണ്ടത്.
ഓഗസ്റ് 22 വെള്ളിയാഴ്ച ശ്രീലങ്കാ പ്രധാനമന്ത്രി റനില്‍ വിക്രമസംഗെ കോഴിക്കോട്ട് എത്തിയിട്ടുണ്ട്. ഈ സുപ്രധാന വ്യക്തിയുടെ സന്ദര്‍ശനത്തിന് തൊട്ട് മുമ്പായി ബോംബ് കണ്ടത് പൊലീസില്‍ സംശയങ്ങള്‍ ഉണര്‍ത്തിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications