സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗം എ. കെ. ജി സെന്ററില്‍ ആഗസ്ത് 22 വെള്ളിയാഴ്ച തുടങ്ങി.
തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയ്ക്കെതിരെ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ എടുത്ത നടപടി അപര്യാപ്തമാണെന്ന പി ബിയുടെ അഭിപ്രായം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
ജനകീയാസൂത്രണ പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന വിഷയം. ദേശാഭിമാനി പത്രാധിപരായ എം. എന്‍. വിജയന്റെ പത്രാധിപത്യത്തിലുള്ള പാഠം തോമസ് ഐസക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചക്ക് വരും.












Click it and Unblock the Notifications