ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് പാളം തെറ്റി
കോയമ്പത്തൂര്‍: ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ഈറോഡ് ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നതിനിടെ പാളം തെറ്റി. വളരെ കുറഞ്ഞ വേഗതയില്‍ തീവണ്ടി ഓടിക്കൊണ്ടിരിക്കുകയായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ല.
ആഗസ്ത് 22 വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ബോഗികള്‍ പാളം തെറ്റുമ്പോള്‍ തീവണ്ടി മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നത്.
എഞ്ചിനും രണ്ട് ബോഗികളുമാണ് പാളം തെറ്റിയത്. പാളം തെറ്റിയതിനെ തുടര്‍ന്ന് തീവണ്ടി പിന്നിലേക്കോടിച്ച് കാവേരി റെയില്‍വേ സ്റേഷനിലെത്തിച്ചതിന് ശേഷം അവിടെ നിന്ന് പുതിയ എഞ്ചിന്‍ ഘടിപ്പിച്ച് ഈറോഡിലേക്ക് വരികയായിരുന്നു. യാത്രക്കാരെല്ലാം തീവണ്ടിയില്‍ തന്നെയായിരുന്നു.
പാളം തെറ്റിയത് മൂലം ചേരന്‍, കെകെ, കുര്‍ള തുടങ്ങിയ എക്സ്പ്രസുകള്‍ വൈകി.












Click it and Unblock the Notifications