സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിക്കും
തിരുവനന്തപുരം: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് അറിയുന്നു.
എ. കെ. ജി സെന്ററില്‍ നടന്നുവരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സി പി എം സ്വതന്ത്രനെ നിര്‍ത്തുന്നതാണ് ഇടതുമുന്നണിക്ക് കൂടുതല്‍ ഗുണം ചെയ്യുക എന്നതാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.
ഡോ. സെബാസ്റ്യന്‍പോള്‍, കേരളാ ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റ് ഇ. എസ്. ജോസ് എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നത്. 97ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആന്റണി ഐസക്കിനെ തോല്പിച്ച് അപ്രതീക്ഷിതമായ വിജയമാണ് സെബാസ്റ്യന്‍ പോള്‍ നേടിയത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഈഡനോട് തോല്‍വി സമ്മതിക്കേണ്ടിവന്നു.
സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടതായും അറിയുന്നു.












Click it and Unblock the Notifications