പണമിടപാട് സ്ഥാപന ഉടമ മുങ്ങി
വൈക്കം: സ്വകാര്യ പണമിടമാട് സ്ഥാപനത്തിന്റെ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങി. ഒരു കോടിയില്‍ പരം രൂപയാണ് ഇയാള്‍ തട്ടിയത്.
ഒമ്പതുവര്‍ഷമായി വടയാറില്‍ പ്രവര്‍ത്തിക്കുന്ന ഉപ്പാണിയില്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനമാണ് നിക്ഷേപകരെ കബളിപ്പിച്ചത്.
ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങിയതിനെതിരെ വടയാര്‍ കരിമഠത്തില്‍ സെബാസ്റ്യന്‍ വൈക്കം ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കി.
സ്ഥാപന ഉടമ വടയാര്‍ ഉപ്പണയില്‍ ഇമ്മാനുവല്‍ എന്ന മാണിച്ചന്‍, ഭാര്യ ഏലിക്കുളം പുന്നേഴത്ത് ഷെര്‍ലി എന്ന ശിബിലി, ഉടമയുടെ ബന്ധുക്കളായ എലിക്കുളം പൊണേഴത്ത് സാബു മാത്യു, വൈദികവിദ്യാര്‍ഥിയായ ജെയിംസ് ഉപ്പാണി എന്നിവരാണ് കേസിലെ പ്രതികള്‍.












Click it and Unblock the Notifications