മുത്തങ്ങ: ഗോത്രമഹാസഭ പ്രക്ഷോഭത്തിന്
കോഴിക്കോട്: ഗോത്രമഹാസഭ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. സി ബി ഐ കേസില്‍ ആദിവാസികളെ മാത്രം കുറ്റക്കാരായി ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സമരം.
മുത്തങ്ങ കേസ് സി ബി ഐ യ്ക്ക് കൈമാറിയത് ആദിവാസികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അന്വേഷിയ്ക്കാന്‍ കൂടി ആണ്. എന്നാല്‍ ആദിവാസികള്‍ക്കെതിരേ മാത്രമാണ് ഇപ്പോള്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുത്തങ്ങയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആദിവാസികള്‍ക്കുംനേരേ അതിക്രമം നടത്തുകയും വെടി വയ്ക്കുകയും ചെയ്തവര്‍ക്കെതിരെ കേസില്ല.
ഇതിന് കാരണം വനം മന്ത്രി കെ സുധാകരന്റെ ഇടപെടലാണെന്നാണ് സമരസഹായസമിതി കണ്‍വീനര്‍ എ. വാസു പത്രസമ്മേളനത്തില്‍ ആരോപിച്ചത്.












Click it and Unblock the Notifications