കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 കോടി വാങ്ങിയിട്ടില്ലെന്ന് പരിഷത്ത്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഗവേഷണ പരിപാടികള്‍ക്കായി ഡച്ച് സര്‍ക്കാരില്‍ നിന്നും 16 കോടി രൂപ വാങ്ങിയെന്ന ആരോപണം ശാസ്ത്ര സാഹിത്യ പരിഷത്ത് നിഷേധിച്ചു.

മലയാള മനോരമ പത്രത്തിലാണ് ജനകീയാസൂത്രണ പഠനത്തിനായി 16 കോടി രൂപ ഡച്ച് ഫണ്ടായി ശാസ്ത്രസാഹിത്യ പരിഷത്ത് വാങ്ങിയെന്ന റിപ്പോര്‍ട്ട് വന്നത്. 16 കോടി രൂപ ചെലവഴിച്ചതെന്ന് എങ്ങനെയെന്ന് പരിഷത്ത് വ്യക്തമാക്കിയിട്ടില്ലെന്നും ഈ പണം എവിടെ പോയെന്ന് സി പി എം അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

16 കോടി രൂപ ഡച്ച് സര്‍ക്കാരില്‍ നിന്ന് വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരിഷത്ത് പ്രസിഡന്റ് കെ. പപ്പൂട്ടിയും ജനറല്‍ സെക്രട്ടറി എന്‍. കെ. ശശിധരന്‍ പിള്ളയും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

1995ലാണ് പരിഷത്ത് സി ഡി എസിന്റെ സഹായത്തോടെ ഗവേഷണ പരിപാടി തുടങ്ങിയത്. 1996ല്‍ ആരംഭിച്ച ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമാണ് ഈ ഗവേഷണമെന്ന് പറയുന്നത് അസംബന്ധമാണ്.

ഡച്ച് സര്‍ക്കാരില്‍ നിന്നും വിവിധ ഗവേഷണ പരിപാടികള്‍ക്കായി ഫണ്ട് വാങ്ങിയത് സി ഡി എസാണ്. സി ഡി എസ് നടത്തിയ 325 ഗവേഷ പദ്ധതികളില്‍ ഒന്നു മാത്രമാണ് പരിഷത്തിന്റെ ഗവേഷണ വിഭാഗമായ ഇന്റഗ്രല്‍ റൂറല്‍ ടെക്നോളജിക്കല്‍ സെന്റര്‍ നടത്തിയത്. ഡച്ച് സര്‍ക്കാരിന്റെ 16 കോടി രൂപയുടെ ഫണ്ടുമായി പരിഷത്തിനോ ഇന്റഗ്രല്‍ റൂറല്‍ ടെക്നോളജിക്കല്‍ സെന്ററിനോ യാതൊരു ബന്ധവുമില്ല.

പരിഷത്ത് 16 കോടി രൂപ വാങ്ങിയെന്ന് ദൂരദര്‍ശനില്‍ നടന്ന ചര്‍ച്ചയില്‍ പരിഷത്ത് മുന്‍പ്രസിഡന്റ് ആര്‍. വി. ജി. മേനോന്‍ സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതും ശരിയല്ല.

ഇന്റഗ്രല്‍ റൂറല്‍ ടെക്നോളജിക്കല്‍ സെന്റര്‍ വാങ്ങിയ പണം വിവിധ പരിശീലന പരിപാടികളും ഗവേഷണവും നടത്തിയ വിദഗ്ധരുടെ പ്രതിഫലമായാണ് നല്‍കിയത്. ഗ്രാന്റുകളുടെ മുഴുവന്‍ വിവരവും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X