മാറാട്: മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: മാറാട് പ്രശ്നത്തെ കുറിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി മുസ്ലിം സംഘടനാ നേതാക്കളുമായി ആഗസ്ത് 21 വ്യാഴാഴ്ച ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തി.
മുസ്ലിം ലീഗ് പ്രതിനിധികളായി മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും എം. കെ. മുനീറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മാറാട് മേഖലയില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിച്ചാല്‍ പുനരധിവാസം ഉടന്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം സംഘടനാ നേതാക്കളെ അറിയിച്ചു.
മാറാട് സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചര്‍ച്ചക്ക് ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സമസ്ത കേരള ജമായത്തുല്‍ ഉലെമ, കേരള നടവത്തുല്‍ മുജാഹിദ്ദീന്‍, മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി, മുസ്ലിം സര്‍വീസ് സൊസൈറ്റി, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജമാഅത്തുല്‍ ഉലെമ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications