പ്ലാച്ചിമട: വിദഗ്ധര്‍ പരിശോധിക്കണമെന്ന് സെക്രട്ടറി
കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി പരിസര മലിനീകരണവും അമിതമായ ജലമൂറ്റലും നടത്തുന്നുണ്ടോ എന്ന് അന്തര്‍ദേശീയതലത്തിലുള്ള ലബോട്ടറിയെ കൊണ്ട് പരിശോധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സെക്രട്ടറി കമാല്‍കുട്ടി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കൊക്ക കോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ പെരുമാട്ടി പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തിന്മേല്‍ തീര്‍പ്പ് കല്പിക്കാന്‍ ഹൈക്കോടതി തദ്ദേശസ്വയംഭരണ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
അന്തര്‍ദേശീയതലത്തിലുള്ള ലബോട്ടറിയും വിദഗ്ധരും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൊക്ക കോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ പെരുമാട്ടി പഞ്ചായത്തിന്റെ തീരുമാനത്തിന്മേല്‍ തീര്‍പ്പ് കല്പിക്കാനാവൂവെന്ന് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജലമൂറ്റുന്നുവെന്ന ആരോപണത്തിന്മേലും വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിലേ തീരുമാനമെടുക്കാനാവൂ.












Click it and Unblock the Notifications