സ്വാശ്രയ എഞ്ചി.കോളജ് ഫീസില്‍ മാറ്റമില്ല
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ മെറിറ്റ് ക്വാട്ടയിലെ വാര്‍ഷിക ഫീസ് ഈ വര്‍ഷം മാറ്റില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആഗസ്ത് 22 വെള്ളിയാഴ്ച യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ ഫീസ് കുറയ്ക്കാനാവില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നതാണ്. 36,000 രൂപ ഫീസായി നിശ്ചയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലേക്ക് ഇതുവരെ കൗണ്‍സിലിംഗ് നടത്തിയത്. ഫീസ് കുറച്ചാല്‍ പ്രവേശനം പൂര്‍ത്തിയായ സീറ്റുകളിലേക്ക് വീണ്ടും കൗണ്‍സിലിംഗ് നടത്തേണ്ടിവരും.
സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഫീസ് നിര്‍ണയിക്കുന്നതു സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് സൗകര്യമാണെങ്കില്‍ സപ്തംബര്‍ 26ന് ചര്‍ച്ച നടത്തും. അന്നുതന്നെ മാനേജ്മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഫീസ് സംബന്ധിച്ച് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications