കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സക്കായി ബ്രിട്ടീഷുകാര്‍ കേരളത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ ചികിത്സ തേടാന്‍ ബ്രിട്ടീഷുകാരെ അനുവദിച്ചുകൊണ്ട് ബ്രിട്ടന്‍ ചട്ടങ്ങള്‍ ലഘൂകരിച്ചതോടെ കേരളത്തിലെ ആശുപത്രികളിലേക്ക് ഹൃദയശസ്ത്രക്രിയക്കും മറ്റു ചികിത്സകള്‍ക്കുമായി ബ്രിട്ടനില്‍ നിന്ന് ഒട്ടേറെ പേരെത്തിയേക്കും.

ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസില്‍ ഹൃദയശസ്ത്രക്രിയക്കും മറ്റുമായി പേര് രജിസ്റര്‍ ചെയ്തവരുടെ എണ്ണം ക്രമാതീതമായതിനെ തുടര്‍ന്നാണ് ചികിത്സക്ക് അന്യരാജ്യങ്ങളില്‍ പോവാന്‍ ബ്രിട്ടനിലെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഹൃദയശസ്ത്രക്രിയ ചെയ്യുന്നവരുടെ ആളുകളുടെ എണ്ണം കൂടിയതോടെ ആറ് മാസം വരെ ശസ്ത്രക്രിയക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനില്‍.

ശസ്ത്രക്രിയയുടെ ചെലവ് ബ്രിട്ടനിലേതിന്റെ പകുതിയേ വരൂയെന്നതാണ് ഇന്ത്യയിലെ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. 30,000 പൗണ്ടാണ് ഹൃദയശസ്ത്രക്രിയക്ക് ഇന്ത്യയില്‍ ചെലവാവുക. വിമാനക്കൂലിയും ഇതില്‍ ഉള്‍പ്പെടും. ബ്രിട്ടനില്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഇതിന്റെ ഇരട്ടിയാവും.

ബ്രിട്ടീഷുകാരെ അന്യരാജ്യങ്ങളില്‍ ചികിത്സക്ക് പോകാന്‍ അനുവദിക്കുന്ന പുതിയ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷനുമായും ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്താന്‍ കോര്‍പ്പറേറ്റ് ആശുപത്രികളുടെ എക്സിക്യൂട്ടീവുകളുടെ സംഘം ബ്രിട്ടനിലേക്ക് തിരിക്കും.

ഇന്ത്യയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് ബ്രിട്ടന്‍ ഒരു സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമേ ബ്രിട്ടനില്‍ നിന്ന്് വരുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ അനുവദിക്കുകയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X