സ്പീക്ക്-2-ഗള്‍ഫുമായി റിലയന്‍സ്
കൊച്ചി: റിലയന്‍സ് ഇന്ത്യ മൊബൈല്‍ സ്പീക്ക്-2-ഗള്‍ഫ് പ്രി പെയ്ഡ് കാര്‍ഡുകള്‍ വിപണിയിലിറക്കി. വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ പ്രീപെയ്ഡ് കാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
റിലയന്‍സിന്റെ ഉപഭോക്താക്കളുടെ എണ്ണം കേരളത്തില്‍1.5 ലക്ഷത്തില്‍ കവിഞ്ഞതായി റിലയന്‍സ് ഇന്‍ഫോകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് സിംഗ് പറഞ്ഞു. പോസ്റ് പെയ്ഡ് വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ റിലയന്‍സ് മുമ്പിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗള്‍ഫിലേക്കുള്ള നിരക്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 54 ശതമാനം കുറച്ചാണ് സ്പീക്ക്-2-ഗള്‍ഫ് പ്രി പെയ്ഡ് കാര്‍ഡില്‍ ഈടാക്കുന്നത്. യുഎഇ, ബഹറൈന്‍, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് കാര്‍ഡ് വാങ്ങി രജിസ്റര്‍ ചെയ്താല്‍ നിരക്കിലെ ഇളവ് പ്രയോജനപ്പെടുത്താം. ജി എസ് എസം സെല്ലുലാര്‍ കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്ക് മിനുട്ടിന് 18 രൂപയും ബി എസ് എന്‍ എല്‍ 24 രൂപയും ഈടാക്കുമ്പോള്‍ സ്പീക്ക്-2-ഗള്‍ഫ് പ്രി പെയ്ഡ് കാര്‍ഡില്‍ 11 മുതല്‍ 15 രൂപ വരെയാണ് നിരക്ക്.
നിലവിലുള്ള റിലയന്‍സ് ഇന്ത്യ മൊബൈല്‍ ഫോണില്‍ ഐഎസ്ഡി സംവിധാനമുള്ള ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ഡ് പ്രയോജനപ്പെടുത്താം. 30 മിനുട്ട് നേരം സംസാരിക്കാവുന്ന 450 രൂപയുടെ കാര്‍ഡ് മുതല്‍ 250 മിനുട്ട് സംസാരിക്കാവുന്ന 2,750 രൂപയുടെ കാര്‍ഡ് വരെ നാല് തരം കാര്‍ഡുകളാണ് ലഭ്യമായിട്ടുള്ളത്. ബില്ലിംഗ് പള്‍സ് റേറ്റ് നിരക്കിലാണ്.












Click it and Unblock the Notifications