രാജ്ധാനി അപകടം അട്ടിമറിമൂലം
ദില്ലി: ഹൗറ-ദില്ലി രാജ്ധാനി എക്സ്പ്രസ് മറിഞ്ഞത് അട്ടിമറി മൂലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍ 2002 സപ്തംബറില്‍ ഉണ്ടായ അപകടത്തില്‍ 108 പേരാണ് മരിച്ചത്.
അപകടത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന റെയില്‍വേ സുരക്ഷിതത്വ കമ്മിഷണര്‍(ഈസ്റേണ്‍ സര്‍ക്കിള്‍) മഹേഷ് ചന്ദാണ് ആഗസ്ത് 23 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അട്ടിമറിയുടെ ഭാഗമായാണ് അപകടം സംഭവിച്ചത്. ഫിഷ് പ്ലേറ്റുകളും ഇലാസ്റിക് റെയില്‍ ക്ലിപ്പുകളും തുറന്നതിനാലാണ് തീവണ്ടി പാളം തെറ്റിയത്. ഇത് ആരോ മനപൂര്‍വം ചെയ്തതാണ്. - മഹേഷ് ചന്ദ് പറഞ്ഞു.












Click it and Unblock the Notifications