കേരളത്തില്‍ ജൈവസാങ്കേതിക വ്യവസായങ്ങള്‍ വേണം: മാണി
തിരുവനന്തപുരം: ജൈവ സാങ്കേതിക വിദ്യഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്ക് കേരളം പ്രാധാന്യം നല്‍കണമെന്ന് മന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു.
ഫോക്കാന അന്തര്‍ദേശീയ സമ്മേളനം 2003-ലെ വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മാണി.
കുറഞ്ഞവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള് ഉണ്ടാക്കി ആഗോള വിപണിയിലെത്തിച്ച് വേണം കേരളം നാം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ മറികടക്കേണ്ടത്. ആഗോളവത്കരണം എന്ന യാഥാര്‍ഥ്യത്തെ നമുക്ക് അവഗണിയ്ക്കാനാവില്ല. ഇതിനെ നേരിടാനുള്ള സൗകര്യങ്ങള്‍ കേരളത്തിനുണ്ട്.
വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, പരിസ്ഥിതി വിനോദ സഞ്ചാരം എന്നീ മേഖലകള്‍ക്കാണ് കേരളം പ്രാധാന്യം നല്‍കേണ്ടത്. ഇതിനായുള്ള നിയമങ്ങള്‍ തയാറായിക്കഴിഞ്ഞു. കുറഞ്ഞപക്ഷം ഓരോ വിദേശ മലയാളിയും അവരെ വളര്ത്തിയഗ്രാമങ്ങളില് ഒരു ചെറുകിട വ്യവസായം സംരംഭം തുടങ്ങേണ്ടതാണ്. കാര്‍ഷിക ഉല്പന്നങ്ങള് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. അതിന് നമ്മുടെ ഗ്രാമങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
അന്യനാടിനോട് ഏറ്റവും കൂടുതല്‍ വിധേയത്വം പുലര്‍ത്തേണ്ട ജനസമൂഹം മലയാളികളാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച മന്ത്രി ജി.കാര്ത്തികേയന് പറഞ്ഞു.
സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് കടമെടുത്തുകൊണ്ട് കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ചെര്‍ക്കളം അബ്ദുള്ള ചൂണ്ടിക്കാട്ടി. ഈ കടങ്ങള്‍ മറികടക്കണമെങ്കില്‍ ഇവിടെ വ്യവസായങ്ങള്‍ പുഷ്ടിപ്പെടണം.
യോഗത്തില്‍ പി.ജെ.കുര്യന്, സതീഷ് നമ്പൂതിരിപ്പാട്, ബേബി ഊരാളില്‍, സേവി മാത്യു, രാജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications