ഗോവിന്ദപിള്ള: നടപടിയുണ്ടായേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളക്കെതിരെ സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചേക്കും.
എ.കെ.ജി സെന്ററില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ഗോവിന്ദപിള്ളക്കെതിരെ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നത്. ഭാഷാപോഷിണിയിലെ അഭിമുഖത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ ഗോവിന്ദപിള്ളക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റിയിലെ മിക്ക അംഗങ്ങളും സ്വീകരിച്ചത്.
നേരത്തെ പരസ്യമായ ശാസനയില്‍ ഗോവിന്ദപിള്ളക്കെതിരായ നടപടി ഒതുക്കിയിരുന്നു. എന്നാല്‍ നടപടി അപര്യാപ്തമായി പോയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചയുണ്ടായത്.
ജനകീയാസൂത്രണം സംബന്ധിച്ചുയര്‍ന്ന വിവാദം ആഗസ്ത് 23 ശനിയാഴ്ചയും ഞായറാഴ്ചയും യോഗം ചര്‍ച്ച ചെയ്യും. മൂന്ന് ദിവസത്തെ യോഗം ഞായറാഴ്ച സമാപിക്കും.












Click it and Unblock the Notifications