Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ്: ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സില്‍ ഉഗ്രശക്തിയുളള ജലാറ്റിന്‍ ബോംബ് കണ്ടെത്തിയ സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടേക്കും.

സംസ്ഥാനത്ത് പലയിടങ്ങളിലായി തുടര്‍ച്ചയായി ബോംബ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച്് ക്രൈം ബ്രാഞ്ച് അന്വേഷണം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

അതേ സമയം കോഴിക്കോട്ട് ബസില്‍ ബോംബ് കണ്ടെത്തിയ സംഭവവുമായി തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത് എന്നതുകൊണ്ടാണ് തീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസ് സംശയിക്കുന്നത്.

ആഗസ്ത് 13ന് എറണാകുളത്ത് കെ എസ് ആര്‍ ടി സി ബസ്സില്‍ കണ്ടെത്തിയ ബോംബുമായി സാമ്യമില്ലാത്തതാണ് കോഴിക്കോട് കണ്ടെത്തിയ ബസ്. എറണാകുളത്ത് ബോംബ് കണ്ടെത്തിയതിന് പിന്നില്‍ വ്യക്തിപരമായ പകയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇലക്ട്രിക് ഡിറ്റോണേറ്ററുള്ള ബോംബാണ് കോഴിക്കോട് പൊലീസ് കണ്ടെത്തിയത്. ബോംബ് ബാറ്ററിയുമായി ബന്ധിപ്പിച്ചിരുന്നില്ല. ജില്ലയില്‍ പലയിടങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ബോബുകള്‍ കണ്ടെത്തിയിരുന്നു. രണ്ട് മാസം മുമ്പ് സ്റേഡിയം ഗ്രൗണ്ടില്‍ 12 നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാംതീവ്രവാദ സംഘടനകളുടെ പങ്കിനെ കുറിച്ച് സംശയിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും രഹസ്യമായ ആയുധ പരിശീലനം തീവ്രവാദ സംഘടനകള്‍ നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+