കൊച്ചി ഡെപ്യൂട്ടി മേയറെ പുറത്താക്കി
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയിച്ചു.
കോണ്‍ഗ്രസിലെ ടി. ജിെ. വിനോദിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി രണ്ട് ബി ജെ പി അംഗങ്ങളും വോട്ടുചെയ്തു. യു ഡി എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പിന് ശേഷം അവിശ്വാസ പ്രമേയം വിജയിച്ചതായി പ്രിസൈഡിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ ഗ്യാനേഷ്കുമാര്‍ പ്രഖ്യാപിച്ചു.
എല്‍ ഡി എഫിയും ബി ജെ പിയും ചേര്‍ന്നുള്ള അവിഹിത കൂട്ടുകെട്ടിലൂടെയാണ് ഡെപ്യൂട്ടി മേയറെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അടുത്തു തന്നെ നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications