വ്യാജരേഖ വഴി ബാങ്കിലെ പണം തട്ടി
തലശേരി: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് കാണിച്ച് ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപയുടെ വായ്പയെടുത്ത് കബളിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു.
ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കാക്കയങ്ങാട്ടെ കാലിച്ചിറ മുരളീധരന്‍, കിളിയന്തറയിലെ പുത്തലത്ത് സരോജിനി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തലശേരി വിജയ ബാങ്ക് അധികൃതരാണ് കോടതിയില്‍ പരാതി നല്‍കിയത്.
2002 ഡിസംബര്‍ 24ന് തലശേരി വിജയ ബാങ്ക് ശാഖയില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ മുരളീധരന്‍ ഒരു ലക്ഷം രൂപയുടെ പേഴ്സണല്‍ ലോണെടുത്തത് കിളിയന്തറ സഹകരണ ബാങ്കിലെ ക്ലാര്‍ക്കാണെന്ന വ്യാജരേഖ നല്‍കിയാണ്. വ്യാജശമ്പള സര്‍ട്ടിഫിക്കറ്റാണ് വായ്പയെടുക്കുന്നതിനായി മുരളീധരന്‍ സമര്‍പ്പിച്ചത്.
മുരളീധരന് വായ്പയെടുക്കാന്‍ ജാമ്യം നിന്നത് സരോജിനിയാണ്. സരോജിനിയും കിളിയന്തറ സഹകരണ ബാങ്കിലെ ക്ലാര്‍ക്കാണെന്നാണ് കാണിച്ചിരുന്നത്.
വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ കിളിയന്തറ ബാങ്കിലേക്ക് കത്തയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മുരളീധരനും സരോജിനിയും നേരത്തെ കിളിയന്തറ ബാങ്കിലെ ബില്‍ കളക്ടര്‍മാരായി ജോലി ചെയ്തിരുന്നു. പണം തിരിമറി നടത്തിയതിന് ബാങ്കില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കാണിച്ച് കിളിയന്തറ ബാങ്കില്‍ നിന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് വിജയ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications