വൈദ്യതി ബോര്‍ഡില്‍ ഹിതപരിശോധന
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന ഹിതപരിശോധന ആഗസ്ത് 23 ശനിയാഴ്ച രാവിലെ തുടങ്ങി.
രാവിലെ 10 മണിക്ക് തുടങ്ങിയ ഹിതപരിശോധന വൈകീട്ട് അഞ്ചുമണി വരെ നീണ്ടുനില്‍ക്കും. എട്ട് സംഘടനകളാണ് ഹിതപരിശോധനയില്‍ അംഗീകാരം തേടുന്നത്. എല്ലാ സെക്ഷന്‍ ഓഫീസുകളിലും ഹിതപരിശോധനയുടെ ഭാഗമായുള്ള ജീവനക്കാരുടെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആഗസ്ത് 25നാണ് വോട്ടെണ്ണല്‍.
20 ശതമാനം വോട്ടുകളാണ് അംഗീകാരത്തിനായി വേണ്ടത്. 44 ശതമാനം പേരുടെ പിന്തുണയുള്ള കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷനും (സി ഐ ടി യു) 31.4 ശതമാനം പേരുടെ പിന്തുണയുള്ള കേരള സ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷനും (എ ഐ സി ടി യു) മാത്രമാണ് ഇപ്പോള്‍ അംഗീകാരമുള്ളത്.
കോണ്‍ഗ്രസ് സംഘടനകളായ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ എം. എസ്. റാവുത്തറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും സജീവ് ജനാര്‍ദനന്റെ ഗ്രൂപ്പും ഹിതപരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. റാവുത്തര്‍ക്ക് മുരളീധരന്റെ പിന്തുണയാണുള്ളതെങ്കില്‍ സജീവ് ജനാര്‍ദ്ദനന്റെ ഗ്രൂപ്പിന് പത്മജാ വേണുഗോപാലിന്റെ പിന്തുണയാണുള്ളത്.












Click it and Unblock the Notifications