കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 സ്വാശ്രയ മെഡി. കോളജുകള്‍ക്ക് അനുമതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 17 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനകള്‍ പാലിച്ച് മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റാണ് 17 സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

വന്ദേമാതരം മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (പാലക്കാട്), ടി. എസ്. അരുണാചലംപിള്ള മെമ്മാേേറിയല്‍ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ് (തിരുവനന്തപുരം), സായ്കൃഷ്ണ എജ്യുക്കേഷണല്‍ സൊസൈറ്റി (പാലക്കാട്), സെഞ്ച്വറി എജ്യുക്കേഷണല്‍ ട്രസ്റ് (കണ്ണൂര്‍), വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്റ് എജ്യുക്കേഷണല്‍ ട്രസ്റ് (പാലക്കാട്), പി. ജി. ആര്‍, ഫൗണ്ടേഷന്‍ (ആലപ്പുഴ), രവീന്ദ്രനാഥടാഗോര്‍ ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ട്രസ്റ് (പാലക്കാട്), സെഞ്ച്വറി എജ്യുക്കേഷണല്‍ ട്രസ്റ് (കാസര്‍ക്കോട്), പ്രസ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ് (കണ്ണൂര്‍), ക്വയിലോണ്‍ മെഡിക്കല്‍ ട്രസ്റ് (കൊല്ലം), സൊസൈറ്റി ഒഫ് സിസ്റേഴ്സ് ഒഫ് ദി ഹോളിക്രോസ് (കൊല്ലം), രുഗ്മിണി മെമ്മോറിയല്‍ ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ഹെല്‍ത്ത് ട്രസ്റ് (തിരുവനന്തപുരം), അല്‍ അമീന്‍ എജ്യുക്കേഷണല്‍ ട്രസ്റ് (തിരുവനന്തപുരം), ശ്രീ ആഞ്ജനേയ മെഡിക്കല്‍ ട്രസ്റ് (പാലക്കാട്), അര്‍ച്ചന ഹോസ്പിറ്റല്‍ (പത്തനംതിട്ട), മുസ്ലിം എജ്യുക്കേഷണല്‍ ട്രസ്റ് (മലപ്പുറം), കുഞ്ഞിത്തരുവായി ചാരിറ്റബിള്‍ ട്രസ്റ് (കോഴിക്കോട്) എന്നിവക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

300 കിടക്കകളുള്ള ആശുപത്രി, 25 ഏക്കര്‍ ഭൂമി തുടങ്ങിയ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജ് തുടങ്ങുമ്പോള്‍ ഉണ്ടായിരിക്കണം. ഇവയില്‍ ഈ സൗകര്യങ്ങളുള്ള അഞ്ച് സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X