കാണാതായ കുട്ടികള്‍ ആലപ്പുഴയില്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നിന്ന് കാണാതായ ഏഴ് കുട്ടികളെ ആലപ്പുഴയിലെ ഹരിപ്പാട് കണ്ടെത്തി. ആഗസ്ത് 21 വ്യാഴാഴ്ചയാണ് കുട്ടികളെ കാണാതായത്.
ഒരു കുട്ടിയുടെ ബന്ധുവിനോടൊപ്പമാണ് എല്ലാവരുമെന്ന് ബാംഗ്ലൂര്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജയപ്രകാശ് നായിക് പറഞ്ഞു. ഒരു ആണ്‍കുട്ടിയെയും ആറ് പെണ്‍കുട്ടികളെയുമാണ് കാണാതായത്. ആഗസ്ത് 21ന് സ്കൂള്‍ ബാഗുകളുമായി വീടുകളില്‍ നിന്ന് പോയ കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കോര്‍പ്പറേഷന്‍ സ്കൂളിലെ എട്ടും 11ഉം 13ഉം വയസ് പ്രായമുള്ള സഹോദരിമാരായ വിദ്യാര്‍ഥിനികളെയും സെന്റ് ആന്‍സ് സ്കൂളിലെ നാല് കുട്ടികളെയുമാണ് കാണാതായത്. ഇവരെല്ലാം ഇന്ദിരാനഗറില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications