Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരുടെ വീടുകളിലേക്ക് എന്‍ഡിഎഫ് മാര്‍ച്ച്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ പിന്നോക്ക സമുദായക്കാര്‍ക്കുള്ള ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഫ് ആഗസ്ത് 27ന് 20 മന്ത്രിമാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തും.

എന്‍ഡിഎഫ് ചെയര്‍മാന്‍ എ. സെയ്ത് ആഗസ്ത് 23 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മാറാട് നിന്നും ഓടിപ്പോയ മുസ്ലിം കുടുംബങ്ങളെ പുനരധവസിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് സംഘ്പരിവാര്‍ മാറാട് സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ആവര്‍ത്തിക്കുന്നത്.

കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുകഴിഞ്ഞു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും സി ബി ഐ അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നത് പുനരധിവാസം അലങ്കോലപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.

ഏതുതരത്തിലുള്ള നിഷ്പക്ഷമായ അന്വേഷണത്തെയും എന്‍ ഡി എഫ് സ്വാഗതം ചെയ്യുന്നു. മാറാട് സംഭവത്തില്‍ പ്രതിയായി ഒരു എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മാത്രമേയുള്ളൂവെന്നും അയാള്‍ക്കെതിരെ പാര്‍ട്ടിതല നടപടി സ്വീകരിക്കുമെന്നും സെയ്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+