വിക്രമസിംഗെ ജ്യോത്സ്യനെ കണ്ടു
മലപ്പുറം: ശ്രീലങ്കന്‍ പ്രധാനമമന്ത്രി റനില്‍ വിക്രമസിംഗെ പ്രശസ്ത ജ്യോതിഷി ഉണ്ണിക്കൃഷ്ണ പണിക്കരെ കാണാനെത്തി.
പരപ്പനങ്ങാടിയിലെ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ജ്യോതിഷി തംബൂല പ്രശ്നം വച്ചു. തുടര്‍ന്ന് തിരൂരിലെ ആലത്തിയൂര്‍ ഹനുമാന് ക്ഷേത്രത്തിലെത്തി വിക്രമസിംഗെ പ്രാര്‍ഥന നടത്തി.
ആഗസ്ത് 21 വെള്ളിയാഴ്ച ഭാര്യയാെേടൊപ്പമാണ് വിക്രമസിംഗെ ഉണ്ണിക്കൃഷ്ണ പണിക്കരെ കാണാനെത്തിയത്. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ വിക്രമസിംഗെ അവിടെ നിന്ന് നേരിട്ട് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു. പ്രശ്നം വയ്ക്കലും മറ്റ് ചടങ്ങുകളും ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രീലങ്കന്‍ സര്‍ക്കാരുമായി അടുത്ത ബന്ധം ഉണ്ണിക്കൃഷ്ണ പണിക്കര്‍ക്കുണ്ട്. അഞ്ച് മാസം മുമ്പ് കൊളംബോയിലെ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിയില്‍ വച്ച് നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആലത്തിയൂര്‍ ഹനുമാന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതെന്ന് ഉണ്ണിക്കൃഷ്ണ പണിക്കര്‍ പറഞ്ഞു. കഴിഞ്ഞ മാസം വിക്രമസിംഗെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
കനത്ത സുരക്ഷാ സന്നാഹമാണ് വിക്രമസിംഗെയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വൈകീട്ട് 6.30ന് വിക്രമസിംഗെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ചു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications