മഴവെള്ളസംഭരണം: സപ്തംബറില്‍ ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: പുതിയ കെട്ടിടങ്ങളില്‍ മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സ് സപ്തംബറില്‍ കൊണ്ടുവരുമെന്ന് ജലവിഭവമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
ആഗസ്ത് 23 ശനിയാഴ്ച ജലവിഭവ കൗണ്‍സിലിന്റെ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വീടുകളുള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് കെട്ടിട നിര്‍മാണ ചട്ടത്തില്‍ വ്യവസ്ഥ കൊണ്ടുവരുന്നതാണ് ഓര്‍ഡിനന്‍സ്.
കുളങ്ങളും കിണറുകളും നികത്തുന്നത് തടയുന്നതിന് നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
പ്ലാച്ചിമടയില്‍ കൊക്ക കോള ഫാക്ടറിക്ക് സമീപമുള്ള കിണറുകളിലെ ജലപരിധി താഴേക്ക് പോയെന്ന് വ്യക്തമാക്കുന്ന ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. അന്തിമറിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications