ഓണത്തിന് പ്രത്യേക തീവണ്ടികള്‍
തിരുവനന്തപുരം: യാത്രക്കാരുടെ അമിതമായ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് കൂടുതല്‍ തീവണ്ടികള്‍ ഓടിയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചു.
ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍, ചെന്നൈ എഗ്മൂര്‍- തിരുവനന്തപുരം, മാംഗ്ലൂര്‍- തിരുവനന്തപുരം എന്നീ റൂട്ടുകളിലാണ് സപ്തംബറില്‍ പ്രത്യേക തീവണ്ടികള്‍ ഓടിയ്ക്കുക.
സപ്തംബര്‍ 5,7,9 തീയതികളില്‍ രാത്രി 9.15ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പ്രത്യേക തീവണ്ടി പുറപ്പെടും. പിറ്റേന്ന് വൈകീട്ട് നാല് മണിയ്ക്ക് ഈ തീവണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. 0603 എന്നതായിരിയ്ക്കും ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന പ്രത്യേക തീവണ്ടിയുടെ നമ്പര്‍.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സപ്തംബര്‍ 6,8,10 തിയതികളില്‍ രാത്രി എട്ട് മണിയ്ക്ക് തിരിയ്ക്കുന്ന തീവണ്ടി തൊട്ടടുത്ത ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. 0604 എന്നതായിരിയ്ക്കും ഈ തീവണ്ടിയുടെ നമ്പര്‍.
പ്രത്യേക തീവണ്ടിയ്ക്ക് പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റോപ്പുകളുണ്ടായിരിയ്ക്കും.
ചെന്നൈ എഗ്മൂറില്‍ നിന്ന് സപ്തംബര്‍ 7,14 തിയതികളില്‍ പ്രത്യേക തീവണ്ടി ഉണ്ടായിരിയ്ക്കും. 0609 എന്ന നമ്പറിലുള്ള ഈ തീവണ്ടി രാത്രി 8.30ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സപ്തംബര്‍8,15 തീയതികളില്‍ പ്രത്യേക തീവണ്ടി വൈകീട്ട് നാലിന് പുറപ്പെടും. പിറ്റേന്ന് രാത്രി 8.35ന് എഗ്മൂറില്‍ എത്തും. 0610 എന്നതാണ് പ്രത്യേക തീവണ്ടിയുടെ നമ്പര്‍.
മാംഗ്ലൂരില്‍ നിന്നും സപ്തംബര് ഏഴിന് രാത്രി 10 മണിയ്ക്കാണ് പ്രത്യേക തീവണ്ടി പുറപ്പെടുക. തിരുവനന്തപുരത്ത് പിറ്റേന്ന് ഉച്ചയ്ക്ക് 12.40ന് തീവണ്ടി എത്തിച്ചേരും. 0605 എന്നതാണ് തീവണ്ടിയുടെ നമ്പര്‍. സപ്തംബര്‍ എട്ടിന് വൈകീട്ട് ഏഴ്മണിയ്ക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് തിരിയ്ക്കുന്ന പ്രത്യേക തീവണ്ടി പിറ്റേന്ന് രാത്രി 9.30ന് മാംഗ്ലൂരില്‍ എത്തിച്ചേരും.












Click it and Unblock the Notifications