വിദ്യാര്‍ത്ഥികള്‍ സമരത്തിന്
തിരുവനന്തപുരം: സ്വാശ്രയകോളെജുകളിലെ മെറിറ്റ് സീറ്റിലേക്കുള്ള ഫീസ് തുക കുറച്ചില്ലെങ്കില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം തുടങ്ങുമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രഖ്യാപിച്ചു.
50 ശതമാനം മെറിറ്റ് സീറ്റുകളിലുള്ളവരുടെ ട്യൂഷന്‍ ഫീസ് കുറയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ വിദ്യാര്‍ത്ഥിയൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഫീസ് കുറയ്ക്കാമെന്ന് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. ശങ്കരനാരായണനും ഉറപ്പ് നല്കിയിരുന്നുവെന്ന് വിദ്യാര്‍ത്ഥിയൂണിയനുകളുടെ സംയുക്തസമിതി പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ അനുകൂലിയ്ക്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമാക്കണം. - വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇനിയും ഒരു വിദ്യാര്‍ത്ഥി സമരത്തെ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തരുതെന്ന് ടി.വി. രാജേഷ്(എസ്എഫ്ഐ), വി.പി. ഉണ്ണികൃഷ്ണന്‍(എഐഎസ്എഫ്), സി.പി. സുധീഷ് കുമാര്‍(പിഎസ്യു), കെ. ലോഹ്യ(എസ്എസ്ഒ), ജിജി ജോര്‍ജ്ജ് (കെഎസ്സി-ജെ), മുജീബ് റഹ്മാന്‍ (എന്‍എസ്സി), ഷൈജോ ഹസ്സന്‍(കെഎസ്സി), അജീഷ്(കെഎസ്യു-എസ്) എന്നിവര്‍ സംയുക്തമ പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications