ബിപിഒ കമ്പനികളുടെ പരസ്യം റേഡിയോവില്‍
ബാംഗ്ലൂര്‍: ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബി പി ഒ) കമ്പനികള്‍ പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിന് എഫ് എം റേഡിയോ പ്രധാന മാധ്യമമാക്കുന്നു.
എഫ് എം ചാനലുകളില്‍ ബി പി ഒ കമ്പനികളുടെ പരസ്യം വ്യാപകമായി വന്നുതുടങ്ങിയിട്ടുണ്ട്. പത്രങ്ങളിലും ടി വി ചാനലുകളിലും പരസ്യം നല്‍കുന്നതിനേക്കാള്‍ ഫലവത്താണ് റേഡിയോ ചാനലിലെ പരസ്യമെന്ന് ബി പി ഒ കമ്പനികള്‍ പറയുന്നു.
പ്രമുഖ അമേരിക്കന്‍ കമ്പനിയായ ആക്സെന്റര്‍ പോലുള്ള കമ്പനികളും ജീവനക്കാരെ കണ്ടെത്തുന്നതിന് റേഡിയോ ആണ് മാധ്യമമായി ഉപയോഗിക്കുന്നത്. 1200 ജീവനക്കാരുള്ള ആക്സന്റര്‍ രണ്ട് വര്‍ഷത്തിനുളളില്‍ 2500 ജീവനക്കാരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്.
കാള്‍ സെന്ററുകളില്‍ ആവശ്യത്തിന് ജീവനക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ് ബി പി ഒ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്നത്.












Click it and Unblock the Notifications