ഫോക്സ്വാഗണ് കൊച്ചിയില്‍ താല്പര്യം
തിരുവനന്തപുരം: ജര്‍മ്മനിയിലെ കാര്‍നിര്‍മ്മാണക്കമ്പനിയായ ഫോക്സ്വാഗണ് കൊച്ചിയില്‍ ഫാക്ടറി സ്ഥാപിയ്ക്കാന്‍ താല്പര്യം. കേരളത്തില്‍ 2,000 കോടി രൂപ ചെലവില്‍ ഫാക്ടറി സ്ഥാപിക്കുകയാണ് ഫോക്സ് വാഗണ്‍ കമ്പനിയുടെ ലക്ഷ്യം.
ഫാക്ടറി സ്ഥാപിക്കാനുള്ള 25 ഏക്കര്‍ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ കമ്പനിയുടെ പ്രതിനിധിസംഘം ഈയിടെ എത്തിയിരുന്നു. നേരത്തെ എച്ച്എംടി സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് ഫോക്സ്വാഗനായി കണ്ടുവച്ചിരിയ്ക്കുന്നത്.
ഫോക്സ്വാഗന്റെ ഫാക്ടറി കൊച്ചിയില്‍ വരുന്നതിനോട് സര്‍ക്കാരിന് താല്പര്യമേറെയാണ്. ഫാക്ടറി സ്ഥാപിയ്ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ സ്ഥലം അവര്‍ക്ക് വിട്ടുകൊടുക്കും- ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കാര്‍ കമ്പനികളായ ഓഡി, നിസ്സാന്‍ എന്നിവര്‍ക്കും കേരളത്തില്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ താല്പര്യമുണ്ട്. കൊച്ചിയുടെ ഏറ്റവും വലിയ ആകര്‍ഷണം തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവുമാണ്. തുടക്കത്തില്‍ ജര്‍മ്മനിയില്‍ നിന്ന് ഭാഗങ്ങള്‍ കൊണ്ട് വന്ന് അസംബിള്‍ ചെയ്യാനാണ് ഫോക്സ്വാഗന്‍ ഉദ്ദേശിക്കുന്നത്. പിന്നീട് ഉല്പാദനം പൂര്‍ണ്ണമായും കൊച്ചിയില്‍ തുടങ്ങും.












Click it and Unblock the Notifications