ദില്ലിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.
ദില്ലിയിലെ തിലക് ബ്രിഡ്ജില്‍ നിന്നും ഹരിയാനയിലെ രോഹ്തകിലേക്ക് പോവുകയായിരുന്ന യാത്രാ തീവണ്ടി ആഗസ്ത് 23 ശനിയാഴ്ച വൈകീട്ട് 7.30ന് മറ്റൊരു തീവണ്ടിയുടെ എഞ്ചിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
അഞ്ച് പേര്‍ക്ക് പരിക്കുണ്ടെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.












Click it and Unblock the Notifications