വെളിച്ചെണ്ണയില്‍ മിനറല്‍ ഓയില്‍
കൊച്ചി: പെട്രോളിയം ഉല്പന്നമായ മിനറല്‍ ഓയില്‍ ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ വ്യാപകം. ഓണക്കാലത്തെ വില്പന മുന്നില്‍കണ്ടാണ് ഈ മായംചേര്‍ക്കല്‍ എന്ന് കരുതുന്നു.
മൊബൈല്‍ വിജിലന്‍സ് സ്ക്വാഡാണ് കഴിഞ്ഞ ദിവസം ഈ വെളിച്ചെണ്ണ കണ്ടെത്തിയത്. ഇതിന്റെ ഉപയോഗം മാരകമായ രോഗത്തിന് കാരണമായേക്കുമെന്ന് കരുതുന്നു.
ഈരാറ്റുപേട്ടയിലെ മാര്‍വല്‍ ട്രേഡിംഗ് എസ്റാബ്ലിഷ്മെന്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം മായം ചേര്‍ത്ത വെളിച്ചെണ്ണ മൊബൈല്‍ സ്ക്വാഡ് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂര്‍ കോണത്തുകുന്ന് കെ.പി. ട്രേഡേഴ്സിന്റെ പേരില്‍ ഓയില്‍ മാസ്റേഴ്സ് എന്ന ബ്രാന്റ് നാമത്തിലാണ് വെളിച്ചെണ്ണ വിറ്റിരുന്നത്.
കാക്കനാട്ടെ റിജ്യണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് ഇതിന്റെ സാമ്പിളില്‍ മിനറല്‍ ഓയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി.കെ. രാജനാണ് റെയ്ഡുകള്‍ക്ക് നിര്‍ദേശം നല്കിയത്. മായം കലര്‍ന്നതും വ്യാജവിലാസമുള്ളതുമായ അഞ്ചോളം വെളിച്ചെണ്ണ സാമ്പിളുകള്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications