പ്രധാന നഗരങ്ങളില്‍ ബോംബ് സ്ക്വാഡ്
കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ബോംബ് നിര്‍വീര്യ സ്ക്വാഡുകളെ നിയോഗിക്കുമെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു.
ഈയിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് കണ്ടെത്തിയ സംഭവങ്ങളെ തുടര്‍ന്നാണ് പ്രധാന നഗരങ്ങളില്‍ ബോംബ് നിര്‍വീര്യ സ്ക്വാഡുകളെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഏതെങ്കിലും തീവ്രവാദി സംഘടന പ്രവര്‍ത്തിക്കുന്നതിന് സാധ്യതയില്ലെന്ന് ഡി ജി പി പറഞ്ഞു. ഏതായാലും അതീവജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications