ഗോവിന്ദപിള്ള: തീരുമാനം ഞായറാഴ്ച
തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റിയംഗവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയ്ക്കെതിരായ നടപടി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയില്‍ ആഗസ്ത് 24 ഞായറാഴ്ച തീരുമാനമുണ്ടായേക്കും.
ഞായറാഴ്ചയാണ് സംസ്ഥാന കമ്മിറ്റി യോഗം സമാപിക്കുന്നത്. ശനിയാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് തീരുമാനമെടുക്കാമെന്ന് വയ്ക്കുകയായിരുന്നു.
ഗോവിന്ദപിള്ളയ്ക്കെതിരായ നടപടി പരസ്യശാസനയില്‍ ഒതുക്കിയത് അടുത്ത കേന്ദ്രകമ്മിറ്റിക്ക് മുമ്പ് പുന:പരിശോധിക്കണമെന്നായിരുന്നു പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത്. മിക്കവാറും ഞായറാഴ്ചത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവേണ്ടതാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു.












Click it and Unblock the Notifications