പ്ലാച്ചിമട: ഡിവൈഎഫ്ഐ സമരം ശക്തമാക്കുന്നു
കോഴിക്കോട്: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കെതിരായ പ്രക്ഷോഭം സപ്തംബര്‍ ആദ്യവാരം മുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി വൈ എഫ് ഐ സെക്രട്ടറി എ. പ്രദീപ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മറ്റ് ഇടതുയുവജന സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രക്ഷോഭത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.
ജനന വൈകല്യങ്ങള്‍ക്കും കാന്‍സറിനും കാരണമാവുന്ന ശീതള പാനീയങ്ങള്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നിരോധിക്കണം. അപകടകാരികളായ കീടനാശിനികളുടെ അംശം പെപ്സിയിലും കൊക്ക കോളയിലും മറ്റ് ശീതളപാനീയങ്ങളിലും കണ്ടെത്തിയതാണ്- പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications