കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമട്ടുതൊഴിലാളി: സ്ഥിരജോലിയ്ക്ക് അര്‍ഹതയില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: ചുമട്ടുതൊഴിലാളികള്‍ക്ക് സ്ഥിരജോലിയ്ക്ക് അര്‍ഹതയില്ലെന്ന് ഹൈക്കോടതി. കടകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഉടമകള്‍ക്ക് കയറ്റിറക്കുമതി ജോലികള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ചുമട്ടുതൊഴിലാളികളെ നിയമിയ്ക്കാമെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

മാവേലിക്കര താലൂക്ക് ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍(എഐടിയുസി) പ്രസിഡന്റ് എസ്. കരുണാകര കുറുപ്പ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്ത, ജസ്റിസുമാരായ ആര്‍. രാജേന്ദ്രബാബു, എ.കെ. ബഷീര്‍ എന്നിവര്‍ ഈ വിധി പുറപ്പെടുവിച്ചത്.

ബോണസ് തര്‍ക്കത്തെ തുടര്‍ന്ന് മാവേലിക്കരയിലെ ഏതാനും കടയുടമകള്‍ ചുമട്ടുതൊഴിലാളികളെ ജോലിയില്‍ നിന്നൊഴിവാക്കിയതിനെതിരെയാണ് എസ്. കരുണാകരകുറുപ്പ് ഹര്‍ജി നല്കിയത്. ചുമട്ടുതൊഴിലാളി ആക്ട് പ്രാബല്യത്തിലുള്ള ഇടങ്ങളിലെ കടയുടമകള്‍ക്ക് പോലും അവരുടെ ഇഷ്ടപ്രകാരം ആരെക്കൊണ്ട് വേണമെങ്കിലും കയറ്റിറക്ക് ജോലികള്‍ ചെയ്യിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ചുമട്ടുതൊഴിലാളികള്‍ താല്ക്കാലിക ജീവനക്കാര്‍ മാത്രമാണെന്നും അവര്‍ക്ക് സ്ഥിരം ജോലി അവകാശപ്പെടാനുള്ള അര്‍ഹതയില്ലെന്നും ഫുള്‍ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X