സ്വാശ്രയ ഫീസ് കുറയ്ക്കണമെന്ന് കെ എസ് യു
ദില്ലി: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ മെറിറ്റ് ക്വാട്ടയിലെ ഫീസ് ഈ വര്‍ഷം കുറയ്ക്കില്ലെന്ന നിലപാട് യു ഡി എഫ് പുന:പരിശോധിക്കണമെന്ന് കെ എസ് യു പ്രസിഡന്റ് പി. സി. വിശ്വനാഥ് ആവശ്യപ്പെട്ടു.
ഫീസ് നിര്‍ണയിക്കുന്നതു സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളുമായും പ്രതിപക്ഷ നേതാക്കളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണം.
സംസ്ഥാനത്തെ കലാലയങ്ങളില്‍ വീണ്ടും കലാപാന്തരീക്ഷം ഉണ്ടാക്കാന്‍ എസ് എഫ് ഐയെ അനുവദിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് വിശ്വനാഥ് പറഞ്ഞു.












Click it and Unblock the Notifications