ലാലിന്റെ ആദ്യഷോട്ട് വീണ്ടും ക്യാമറയില്‍
തിരുവനന്തപുരം: മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന് 25 വര്‍ഷം തികയുന്ന ആഗസ്ത് 24 ഞായറാഴ്ച മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ഷോട്ട് പ്രതീകാത്മകമായി വീണ്ടും ചിത്രീകരിച്ചു.
25 വര്‍ഷം മുമ്പ് ആഗസ്ത് 24നാണ് തിരനോട്ടം എന്ന ആദ്യചിത്രത്തിലെ ആദ്യഷോട്ടില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെ കഥാപാത്രം സൈക്കിളില്‍ വരുന്ന ഷോട്ടായിരുന്നു അത്. ആ ഷോട്ടാണ് പൂജപ്പുരയിലെ മുടവന്‍മുഗള്‍ റോഡില്‍ വീണ്ടും ചിത്രീകരിച്ചത്.
മോഹന്‍ലാല്‍ അഭിനയിച്ച രംഗം ആദ്യമായി ക്യാമറയിലേക്ക് പകര്‍ത്തിയ എസ്. കുമാര്‍ തന്നെയാണ് ഷോട്ട് വീണ്ടും ചിത്രീകരിച്ചത്. സുരേഷ് കുമാര്‍, എം. ജി. രാധാകൃഷ്ണന്‍, രാജീവ്നാഥ്, ടി. കെ. രാജീവ്കുമാര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖര്‍ ചിത്രീകരണ സമയത്ത് പൂജപ്പുരയിലെത്തി.
മോഹന്‍ലാലിന്റെ സിനിമയിലെ 25 വര്‍ഷം ആഘോഷിക്കുന്ന തിരനോട്ടം എന്ന പരിപാടി സപ്തംബര്‍ ഏഴിന് തുടങ്ങും. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് പരിപാടി.












Click it and Unblock the Notifications