പി ജിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി. ഗോവിന്ദപിള്ളയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും സ്കൂളുകളുടെയും ചുമതലയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇ. എം. എസിന്റെ സമ്പൂര്‍ണ കൃതികളുടെ ജനറല്‍ എഡിറ്റര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഭാഷാപോഷിണിയിലെ വിവാദ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകളെ ചൊല്ലിയാണ് ഗോവിന്ദപിള്ളക്കെതിരെ നടപടി. നേരത്തെ പരസ്യ ശാസനയില്‍ പിള്ളക്കെതിരായ നടപടി ഒതുക്കിയിരുന്നു. എന്നാല്‍ നടപടി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യാന്‍ പി ബി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications