ബിപിഒ: 2007ല്‍ ചൈന ഇന്ത്യയ്ക്കൊപ്പമെത്തിയേക്കും
ദില്ലി: ബിസിനസ്സ് പ്രോസസ് ഔട്ട്സോഴ്സിംഗ് (ബിപിഒ) രംഗത്ത് ചൈന 2007ഓടെ ഇന്ത്യയോടൊപ്പമെത്തിയേക്കുമെന്ന് ബിസിനസ്സ് വീക്ക് വാരിക.
കാള്‍ സെന്‍ററുകള്‍, ബാക്ക് ഓഫീസ് വര്‍ക്ക് തുടങ്ങിയ ഐടി സേവനമേഖലകള്‍ വഴി 2007ഓടെ ചൈന 1.29 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കുമെന്ന് ഗാര്‍ട്നര്‍ ഇന്‍കോ. പ്രവചിയ്ക്കുന്നതായി വാരികയിലെ ലേഖനത്തില്‍ പറയുന്നു.
സോഫ്റ്റ്വെയര്‍ ഔട്ട്സോഴ്സിംഗ് വഴി 2005ഓടെ ചൈന 24000 കോടി രൂപയുടെ വരുമാനമുണ്ടാക്കുമെന്ന് ഷാംങ്ഹായിലെ കണക്ട്ഐടി ചൈന എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം പറയുന്നു.
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ എന്ന പേരെടുത്ത ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളോടൊപ്പം ചൈനയും വൈകാതെ എത്തുമെന്നാണ് ബിസിനസ് വീക്കിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications