Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭനിരോധന ഉറയില്ലാതെ സെക്സ് വേണ്ട

ജനീവ: ഗര്‍ഭനിരോധന ഉറയില്ലെങ്കില്‍ ലൈംഗികബന്ധത്തിന് തയ്യാറല്ലെന്ന നയം ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ സ്വീകരിയ്ക്കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. ഏഷ്യന്‍ മേഖലയില്‍ അപായകരമായ തോതില്‍ പടരുന്ന എയ്ഡ്സ് തടയാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിതെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.

ചൈന, മ്യാന്‍മര്‍, മംഗോളിയ, വിയറ്റ്നാം, ലാവോസ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലാണ് ഗര്‍ഭനിരോധന ഉറ ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ നിര്‍ബന്ധമാക്കാന്‍ ശ്രമിയ്ക്കുന്നത്. തായ്ലന്റ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഗര്‍ഭനിരോധന ഉറയുടെ പ്രാധാന്യം ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പുതിയ രാജ്യങ്ങളിലേക്ക് ലോകാരോഗ്യസംഘടന ശ്രദ്ധയൂന്നുന്നത്.

തായ്ലന്റിലും കമ്പോഡിയയിലും ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാലേ ലൈംഗിക ബന്ധത്തിന് തയ്യാറാവൂ എന്ന നിലപാട് ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ നിര്‍ബന്ധമാക്കിയതോടെ എച്ച്ഐവിയുടെ കാര്യത്തില്‍ 80 ശതമാനം കുറവുകണ്ടതായി ലോകാരോഗ്യസംഘടനയുടെ വെസ്റേണ്‍ പസഫിക് റീജ്യണല്‍ ഡയറക്ടര്‍ ഷിഗേരു ഒമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+