Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നു: സര്‍വേ

ലഖ്നോ: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ഹിന്ദുക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകളുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) കണ്ടെത്തി. ഇവര്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ഹൈന്ദവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അലഹബാദ് ഹൈക്കോടതിയില്‍ ആഗസ്ത് 25 തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എഎസ്ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. തര്‍ക്കസ്ഥലത്ത് പര്യവേക്ഷണത്തിനിടയില്‍ ഉത്തരേന്ത്യന്‍ മാതൃകയിലുള്ള കലാരൂപങ്ങളോടുകൂടിയ ഒരു പുരാതനഹിന്ദുക്ഷേത്രം കണ്ടെത്തിയെന്നാണ് എഎസ്ഐ റിപ്പോര്‍ട്ടി പറഞ്ഞിരിക്കുന്നത്.

ഹിന്ദുസമുദായത്തെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ രഞ്ജന അഗ്നിഹോത്രി, പി.എല്‍. മിശ്ര എന്നിവരാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. തര്‍ക്കസ്ഥലത്ത് കുഴിച്ചപ്പോഴാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+