തീവണ്ടി പാളംതെറ്റി
കൊല്‍ക്കത്ത: യുപി ദാങ്കുനി ലോക്കല്‍ തീവണ്ടിയുടെ ഒരു കോച്ച് പാളം തെറ്റി. ബാലി ഹാള്‍ട്ട് സ്റേഷനും രാജ്ചന്ദ്രപൂര്‍ സ്റേഷനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്.
മഴ മൂലം റെയില്‍വേ ട്രാക്കിന്റെ അടിയിലുണ്ടായ വഴുക്കലാണ് കോച്ച് പാളം തെറ്റാന്‍ കാരണമായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. കാര്യമായ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദീര്‍ഘദൂര തീവണ്ടികളായ ഡിഎന്‍ ഡാര്‍ജലിംഗ് മെയില്‍, യുപി കാഞ്ചന്‍ജംഗ എക്സ്പ്രസ എന്നിവ തഴി തിരിച്ച് വിട്ടിരിക്കുകയാണ്.
അതേ സമയം തീവണ്ടിയുടെ നാല് കോച്ചുകള്‍ പാളം തെറ്റിയെന്നും 25 യാത്രക്കാര്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ടെന്നും ദൃക്സാക്ഷികള്‍ പറയുന്നു.












Click it and Unblock the Notifications