യുപി: ഉടന്‍ തിരഞ്ഞെടുപ്പ് പറ്റില്ലെന്ന്
ദില്ലി: ഉത്തര്‍പ്രദേശില്‍ മന്ത്രിസഭ പിരിച്ചുവിടുകയാണെങ്കില്‍ നവമ്പര്‍-ഡിസംബര്‍ മാസങ്ങളില്‍ വീണ്ടും അവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനോടൊപ്പം ഉത്തര്‍പ്രദേശിലും നവമ്പര്‍-ഡിസംബര്‍ മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്നും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ നിയമസഭ പിരിച്ചുവിടുകയാണെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയം ആവശ്യമാണെന്നും കമ്മീഷന്‍ അറിയിച്ചു. ഏറ്റവും വലിയ സംസ്ഥാനമായതിനാലാണിതെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications