Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ സ്ഫോടനം: 42മരണം

മുംബൈ: മുംബൈയില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണ് 42 ആയി. കുറഞ്ഞത് 150 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.

26 പേരെ മരിച്ച നിലയിലാണ് ജെ. ജെ. ആശുപത്രിയില്‍ എത്തിച്ചത്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ദിഗ് വിജയ് ഖന്‍വില്‍കറാണ് ഇത് വ്യക്തമാക്കിയത്.

ജി ടി ആശുപത്രിയില്‍ എത്തിച്ച മൂന്ന് പേരും മരിച്ചിട്ടുണ്ട്.

മുംബൈയില്‍ സ്ഫോടനം: 6 മരണം
ഓഗസ്റ് 25, തിങ്കള്‍, 2.30 പി എം

മുംബൈ: മുംബൈയില്‍ നാല് സ്ഥലങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. ഇതില്‍ ആറ് പേര്‍ മരിച്ചതായി അറിവായി. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടിയേയ്ക്കും.

സ്ഫോടനത്തെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷാ ഏര്‍പ്പാടുകള്‍ ശക്തമാക്കിയിരിയ്ക്കുകയാണ്. ഉപ മുഖ്യമന്ത്രി ഛഗന്‍ ഭുജ്പാല്‍ ഉന്നത ഉദ്വോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് കൂട്ടി. ഗണേശ് ചതുര്‍ത്ഥി ഉത്സവത്തിന് ഒരാഴ്ച മുമ്പ് സ്ഫോടനം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

സ്ഫോടന പരമ്പരയുടെ വാര്‍ത്ത വന്നത് ഓഹരി കമ്പോളത്തിലും പ്രതിഫലിച്ചു. വന്‍തോതില്‍ ഉയര്‍ന്നുകൊണ്ടിരുന്ന ഓഹരി വിലകള്‍ കുത്തനെ ഇടിയാന്‍ ഇത് കാരണമായി. ഒറ്റ മണിയ്ക്കൂര്‍ കൊണ്ട് ബോംബെ ഓഹരി സൂചിക കഴിഞ്ഞ വെള്ളിയാഴ്ചത്തെക്കാള്‍ 142 പോയന്റാണ് കുറഞ്ഞത്.

ദക്ഷിണമുംബൈയില്‍ സ്ഫോടനം
ആഗസ്ത് 25, 2003

മുംബൈ: ദക്ഷിണ മുംബൈയില്‍ രണ്ടിടത്ത് ആഗസ്ത് 25 തിങ്കളാഴ്ച സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചതായി അറിയുന്നു. ഏഴ് പേര്‍ മരിച്ചതായി അനൗദ്യോഗിക വാര്‍ത്തകളുണ്ട്.

മുംബൈയിലെ തിരക്കേറിയ മുംബാദേവി ക്ഷേത്രത്തിന് പുറത്തായാണ് സ്ഫോടനം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് അടുത്താണിത്. അതിശക്തമായിരുന്നു സ്ഫോടനം.

ബോംബ് സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പൊലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

പുരാവസ്തു വകുപ്പ് അയോദ്ധ്യയില്‍ നടത്തിയ ഉദ്ഘനനത്തിന്റെ റിപ്പോര്‍ട്ട് ലഖ്നൊവിലെ പ്രത്യേക കോടതിയില്‍ വകുപ്പ് ആഗസ്റ് 25 തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്. ഇതനുസരിച്ച് ഉദ്ഘനനത്തില്‍ അയോദ്ധ്യയില്‍ അമ്പലം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പുരാവസ്തു വകുപ്പ് അതിന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ നല്‍കുന്ന ദിവസം തന്നെ മുസ്ലിം തീവ്രവാദികള്‍ സ്പോടനം നടത്തിയതാണോയെന്ന് സംശയമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+