Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി വച്ചില്ല: സഭ പിരിച്ച് വിടണമെന്ന് മായാവതി

ലഖ്നൊ: താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിട്ടില്ലെന്നും എന്നാല്‍ നിയമസഭ പിരിച്ച് വിടാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തെന്നും യു പി മുഖ്യമന്ത്രി മായാവതി അറിയിച്ചു.

നിയമസഭ പിരിച്ച് വിടണമെന്ന പ്രമേയം ഓഗസ്റ് 25 ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പാസാക്കിയിരുന്നു. അതിന്റെ ഒരു പ്രതി ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. നിയമസഭ പിരിച്ച് വിട്ട് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. നിയമസഭ പിരിച്ച് വിടുന്നതുവരെ രാജി വയ്ക്കില്ലെന്നും മായാവതി പറഞ്ഞു.

യുക്തമായ നടപടി സ്വീകരിയ്ക്കുമെന്നാണ് മായാവതിയുടെ സന്ദര്‍സനത്തിന് ശേഷം ഗവര്‍ണര്‍ പറഞ്ഞത്.

മായാവതി രാജി നല്‍കിയേക്കും
ആഗസ്ത് 25, 2003

ലഖ്നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു. ആഗസ്ത് 25 തിങ്കളാഴ്ച മായാവതി വിളിച്ചുചേര്‍ത്ത സംസ്ഥാന മന്ത്രിസഭയുടെ അടിയന്തിര യോഗത്തിലാണ് താന്‍ രാജിക്കൊരുക്കമാണെന്ന് മായാവതി അറിയിച്ചത്.

യോഗത്തിന് ശേഷം മായാവതി രാജ്ഭവനിലേക്ക് തിരിച്ചു. ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയെ കണ്ട് രാജി വയ്ക്കാനുള്ള സന്നദ്ധത അറിയിയ്ക്കാനാണ് ഇതെന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശിലെ ബി ജെ പി-ബി എസ് പി സഖ്യത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്നാണ് മായാവതി രാജിക്കൊരുങ്ങിയത്.

ബി ജെ പി നേതാവും ഉത്തര്‍പ്രദേശിലെ നഗരവികസനമന്ത്രിയുമായ ലാല്‍ജി ടണ്ടന്‍ തിങ്കളാഴ്ച ഗവര്‍ണറെ കണ്ടു. മായാവതിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ബി ജെ പി പിന്തുണ പിന്‍വലിക്കുന്നതായി അറിയിക്കുന്ന കത്ത് ടണ്ടന്‍ ഗവര്‍ണര്‍ക്ക് നല്‍കിയെന്നാണ് അറിയുന്നത്.

ബി ജെ പിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉത്തര്‍പ്രദേശില്‍ ഒരു സര്‍ക്കാരിനും ഭരിക്കാനാവില്ലെന്ന് ടണ്ടന്‍ പറഞ്ഞു.

ലക്നൗവില്‍ തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന ബി എസ് പി പ്രവര്‍ത്തകരുടെ റാലിയെ മായാവതി അഭിസംബോധന ചെയ്യും.

ഇപ്പോള്‍ രാജി വച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ നിയമസഭയില്‍ ഇപ്പോഴുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ 110 സീറ്റിനേക്കാള്‍ കൂടുതല്‍ നേടാനാവുമെന്നാണ് ബി എസ് പി കരുതുന്നത്. അതാണ് ഇത്തരം ഒരു നീക്കത്തിന്റെ പിന്നിലെ കണ്ണ്. എന്നാല്‍ അത് എത്രമാത്രം വിജയിയ്ക്കുമെന്ന് കണ്ടറിയണം. എന്തായാലും ബി എസ് പി യുടെ പുതിയ നീക്കത്തില്‍ വിഷമത്തിലായിരിയ്ക്കുന്നത് ബി ജെ പിയാണ്.

താജ്മഹലിന് സമീപത്ത് ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മിക്കുന്ന പ്രശ്നത്തിലാണ് ബി ജെ പിയും ബി എസ് പിയും അകന്നത്. മായാവതിക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഓഗസ്റ് 24 ഞായറാഴ്ച ഗവര്‍ണറെ കണ്ട് ലാല്‍ജി ടണ്ടന്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു.

403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി എസ് പിക്ക് 110ഉം ബി ജെ പിക്ക് 87ഉം അംഗങ്ങളാണുള്ളത്. ബി എസ് പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 212 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. പ്രതിപക്ഷത്തെ സമാജ്വാദി പാര്‍ട്ടിക്ക് 142 അംഗങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+