കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ നടന്ന സ്ഫോടനങ്ങള്‍

  • By Super
Google Oneindia Malayalam News

മുംബൈ: 1993 മുതല്‍ മുംബൈയില്‍ സ്ഫോടനങ്ങള്‍ നടക്കുന്നത് പതിവായെന്ന് വേണം കരുതാന്‍. മുംബൈ അധോലോകവും തീവ്രവാദി സംഘങ്ങളുമായുള്ള ബന്ധമാണ് ഇത്തരം സ്ഫോടനങ്ങള്‍ക്ക് ഒരു പ്രധാന കാരണം. തീവ്രവാദി സംഘങ്ങള്‍ അധോലോക സംഘത്തെ സ്ഫോടനങ്ങള്‍ക്കായി ഉപയോഗിയ്ക്കുകയാണ് ചെയ്യുന്നത്.

മുംബൈ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമാണെന്നതും സ്ഫോടനത്തിനായി ഈ നഗരത്തെ തന്നെ തിരഞ്ഞെടുക്കാന്‍ തീവ്രവാദികളെ പ്രേരിപ്പിയ്ക്കുന്നു.

1993 ല്‍ നടന്ന സ്ഫോടന പരമ്പരയില്‍ ഒട്ടേറെ ആളുകളാണ് മരിച്ചത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മെമന്‍ സഹോദരന്മാരായിരുന്നു ഈ സ്ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരര്‍. അയോദ്ധ്യയിലെ പള്ളി പൊളിച്ചതിന്റെ പകരം വീട്ടലായിരുന്നു 1993 ലെ സ്ഫോടന പരമ്പരകള്‍.

അന്ന് മുതല്‍ തുടര്‍ച്ചയായി പലപ്പോഴും മുംബൈയില്‍ സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ വിവരങ്ങളാണ് ചുവടെ.

1993, മാര്‍ച്ച് 12
- മുംബൈയിലെ പല സ്ഥലങ്ങളിലായി 13 സ്ഫോടനങ്ങളാണ് നടന്നത്. ഇതില്‍ 257പേര്‍ മരിച്ചു. 713 പേര്‍ക്കാണ് പരിക്കേറ്റത്.

2002, ഡിസംബര്‍ രണ്ട്
- ഘാട്ട്കോപാര്‍ പ്രദേശത്ത് ഒരു ബസിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 31 പേര്‍ക്കാണ് പരിക്കേറ്റത്. നിരോധിയ്ക്കപ്പെട്ട സംഘടനയായ സ്റുഡന്റ്സ് ഇസ്ലാമിക്ക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന സംഘടനയാണ് ഈ സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്.

2002, ഡിസംബര്‍ ആറ്
- മുംബൈ സെന്‍ട്രല്‍ റെയില്‍വേസ്റേഷനിലെ മക് ഡൊണാള്‍ഡ് റസ്ററന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. എയര്‍ കണ്ടിഷണറിലാണ് നാടന്‍ ബോംബ് വച്ചിരുന്നത്.

2003, ജനുവരി 27
- വിലെ പാര്‍ലെ സ്റേഷന് സമീപം സൈക്കിളില്‍ വച്ച ബോംബ് പൊട്ടി തെറിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. തീവണ്ടി സ്റേഷന് സമീപമുള്ള ഒരു കമ്പോളത്തിലാണ് ഈ പൊട്ടിത്തെറി ഉണ്ടായത്.

2003, മാര്‍ച്ച് 13
- മുലുണ്ട് തീവണ്ടി സ്റേഷനില്‍ ഒരു തീവണ്ടിയുടെ ബോഗിയിലുണ്ടായിരുന്ന ബോംബ് പൊട്ടി തെറിച്ചു. 11 പേര്‍ മരിച്ചു. 65 പേര്‍ക്കാണ് പരിക്കേറ്റത്.

2003, ജൂലൈ 28
- ഘാട്ട്കൊപാര്‍ ബസ് സ്റേഷനില്‍ നിറുത്തി ഇട്ടിരുന്ന ഒരു ബസിലെ ബോബ് പൊട്ടി തെറിച്ചു. രണ്ട് പേര്‍ മരിച്ചു 31 പേര്‍ക്ക് പരിക്കേറ്റു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X