സ്ഫോടനം: 14 ബോഗികള്‍ പാളം തെറ്റി
ഗുവാഹതി: റെയില്‍പാളത്തിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഒരു ചരക്ക് തീവണ്ടിയുടെ 14 ബോഗികള്‍ പാളം തെറ്റി.
അസമിന്റെ ടിന്‍സുകിയ ഡിവിഷനില്‍പ്പെട്ട നോര്‍, സഫ്റായി റെയില്‍വേ സ്റേഷനുകള്‍ക്കിടയില്‍വച്ചാണ് പാളത്തില്‍ സ്ഫോടനമുണ്ടായത്. ടിന്‍സുകിയയില്‍ നിന്നും ബിഹാറിലെ കാതിഹാറിലേക്ക് പോവുകയായിരുന്ന ഒഴിഞ്ഞ ചരക്ക് വണ്ടിയുടെ 14 ബോഗികളാണ് സ്ഫോടനത്തിന്റെ ശക്തയില്‍ പാളത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്.
ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications